മാധവന്‍ പണിക്കര്‍ക്കു നാടിന്റെ സ്‌നേഹാദരം
ചെറുവത്തൂര്‍: പൂരക്കളി മറുത്തുകളി ആചാര്യനു നാടിന്റെ ആദരം. പിലിക്കോട്ടെ പി.പി മാധവന്‍ പണിക്കറെയാണു 'മാധവീയം' പരിപാടിയിലൂടെ നാട് ആദരിച്ചത്. രാവിലെ ഘോഷയാത്രയോടെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സഹൃദയ സമക്ഷം സംവാദം ഡോ. സി.എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ നിയന്ത്രിച്ചു. ഉദ്ഘാടന സമ്മേനവും പുസ്തക പ്രകാശനവും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ടി.വി രാജേഷ് എം.എല്‍.എ സുവനീര്‍ പി.സി രാമനു നല്‍കി പ്രകാശനം ചെയ്തു. സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. കെ.വി പൊക്കന്‍ പണിക്കര്‍, ടി.വി മധു പണിക്കര്‍, ടി.വി ഗോവിന്ദന്‍, എം.വി ചന്ദ്രന്‍, എം.കെ കുഞ്ഞികൃഷ്ണന്‍, ടി നാരായണന്‍ എം.വി തമ്പാന്‍ പണിക്കര്‍ സംസാരിച്ചു. ഉച്ചയ്ക്കു നടന്ന സാംസ്‌കാരിക സമ്മേളന ഉദ്ഘാടനവും മാധവ പണിക്കര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പി കരുണാകരന്‍ എം.പി നിര്‍വഹിച്ചു.
പൂരക്കളി പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എം.എല്‍.എ മംഗളപത്രം സമര്‍പിച്ചു. ഡോ. കെ.കെ.എന്‍ കുറുപ്പ്, ടി.പി ഭാസ്‌കര പൊതുവാള്‍, വത്സന്‍ പിലിക്കോട്, എം കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ സംസാരിച്ചു. തുടര്‍ന്നു വനിതാവേദിയുടെ 'ഭൂമി മലയാളം' സംഗീത ശില്‍പം അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."