നോട്ട് നിരോധനം: സംവാദത്തിനുള്ള ഐസകിന്റെ വെല്ലുവിളി ഏറ്റെടുത്ത് കെ. സുരേന്ദ്രന്
കോഴിക്കോട്: നോട്ട് നിരോധന വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും ധനമന്ത്രി തോമസ് ഐസകുമായി കൊമ്പുകോര്‍ക്കുന്ന കെ. സുരേന്ദ്രന് പുതിയ വെല്ലുവിളി ഏറ്റെടുത്ത് രംഗത്ത്. നോട്ട് വിഷയത്തില്‍ സംവാദത്തിനു തയാറാണോയെന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. അതിന് മറുപടിയായാണ് ഇന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ബഹു ധനമന്ത്രി തോമസ് ഐസക്കിന്രെ മോദിവിരുദ്ധപ്രചാരണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല ഇന്നലെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികള്‍ അദ്ദേഹത്തിന്രെ പോസ്റ്റിനു കീഴെ കമന്റിടുന്നത് നിര്‍ത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങള്‍ തയ്യാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി. പിന്നെ കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും ഈ പേജില്‍ ഒന്നു നോക്കിയാല്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."