ഭിന്നശേഷിക്കാര്‍ക്ക് പരിശീലന കേന്ദ്രമൊരുങ്ങുന്നു
അരീക്കോട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ മുന്‍ പന്തിയിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അരീക്കോട് പഞ്ചായത്തില്‍ തുടക്കമായി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ബഡ്സ് സ്ക്കൂളും പുനരധിവാസകേന്ദ്രവുമാണ് ആരംഭിക്കുന്നത്.
ഇരുന്നൂറോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് അരീക്കോട് പഞ്ചായത്തിലുള്ളത്. ഇവരുടെ രക്ഷിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരുമ്പറമ്പിലെ തൊഴില്‍പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ പറഞ്ഞു. സ്ഥിരംകെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അരീക്കോട് ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം പി.വി മനാഫ് മുഖേനെ പഞ്ചായത്ത് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്ഥലം ലഭിച്ചാല്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ, വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹിമാന് എന്നിവര്‍ അംഗങ്ങളും വി പി സുഹൈര്‍ ചെറ്റര്മാനും ഉമര്‍ വെള്ളേരി കണ്‍വീനറുമായി സബ് കമ്മിറ്റി രൂപീകരിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായി പ്രസിഡന്റ് അറിയ്ച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായി. എ ഡബ്ലിയു അബ്ദുറഹ്മാന്, വി.പി സുഹൈര്‍, ഉമര്‍ വെള്ളേരി, അസ്ക്കര്‍ ചോക്കാട് (ജില്ലാ മിഷന്), ഉമ്മു സല്‍മ, ഭാസ്കരന്, പി ശിഹാബുദ്ധീന്‍, എം.പി അബൂബക്കര്‍ സിദ്ധീഖ്, എം.പി രമ, എ ഷീന, എം.പി ഷാഫി, മുഹമ്മദ് സജീര്‍, കെ ജംഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."