നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണം: ലീഗ്
ക്ലാപ്പന: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് ക്ലാപ്പന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി പാവങ്ങളുടെ പട്ടിണി അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഇബ്രാഹിംകുട്ടി ഹാജി വയലിത്തറ അധ്യക്ഷനായി. വാഴയ്യത്ത് ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. ഐ ഇബ്രാഹിം കുട്ടി, മുഹമ്മദ് കബീര്‍, എം.അഹ്മദ് കബീര്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായി എം.അഹമദ് കബീര്‍ (പ്രസിഡന്റ് ), റഹീം പെരുമ്പായില്‍, അബ്ദുല്‍ ലത്തീഫ് മുടിശ്ശേരി (വൈസ് പ്രസിഡന്റുമാര്‍), നിസാര്‍ എം.പാലക്കോട്ട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കബീര്‍ വേണാട്ട്, അബ്ദുല്‍ ലത്തീഫ് പാലാക്കുളങ്ങര (സെക്രട്ടറിമാര്‍), മുഹമ്മദ് ഫസില്‍ പാണക്കാട്ട് (ട്രഷര്‍), എം.അഹമദ് കബീര്‍, നിസാര്‍ എം .പാലക്കോട്ട് (നിയോജക മണ്ഡലം കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസര്‍ യൂനുസ് ചിറ്റുമൂല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."