സി.ഐയെ ഉള്‍പ്പടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കോവളം: സി.ഐ ഉള്‍പ്പടെ നിരവധിപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. വവ്വാമൂല തെക്കേക്കര കിഴക്കേ പുത്തന്‍ വീട്ടില്‍ രഞ്ജു (27) ആണ് അറസ്റ്റിലായത്. രï് ദിവസം മുമ്പ് വെണ്ണിയൂര്‍ സ്വദേശി ഉണ്ണിയെ (30) വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയാണ്.വീടിന് സമീപത്ത് പ്രതിയും രï് സുഹൃത്തുക്കളും മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് അത് ചോദ്യം ചെയ്ത ഉണ്ണിയെ പ്രതിയും സഹൃത്തുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നു വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു.
ഒരു മാസം മുമ്പ് ഉച്ചക്കടയില്‍ ബേക്കറി നടത്തുന്ന സജി എന്നയാളിനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലും നെയ്യാറ്റിന്‍കര സി.ഐയായിരുന്ന അനില്കുമാറിവെട്ടിപ്പരുക്കേല്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. വവ്വാമൂലയിലെ ഒരു വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന പ്രതിയെ വിഴിഞ്ഞം സി.ഐ കെ.ആര്. ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം എസ്.ഐ രതീഷ് ഗ്രേഡ് എസ്.ഐ രാജഗോപാല്‍ സി.പി.ഒ മാരായ ഷിബു, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."