മാംസകച്ചവടം തടഞ്ഞ പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നഗരസഭ
എസ്.ഐ ക്കെതിരെ ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ചെയര്‍പഴ്‌സണ്‍
കുന്നംകുളം:മാംസ വില്‍പനക്ക് നഗരസഭ അനുമതി നല്‍കിയിട്ടും പാറയില്‍ മാര്‍ക്കറ്റില്‍ കച്ചവടം തടഞ്ഞ പൊലിസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നഗരസഭ ഭരണ സമതി. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ അന്യായമായി ഇടപെട്ട പൊലിസ് മറുപടി പറയേïിവരുമെന്ന് നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ആഘോഷവേളയിലും,അടിയന്തിര പ്രാധാന്യമുള്ള സമയങ്ങളിലും മൃഗങ്ങളെ കശാപ്പു ചെയ്യാനും വില്‍പന നടത്താനും നഗരസഭ ചട്ടത്തില്‍ വ്യസ്ഥയുï്. ഇതനുസരിച്ച് മാത്രമല്ല, ചാവക്കാട് നഗരസഭയില്‍ നിന്നും അനുമതി കൂടി നേടിയാണ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. ഒരു കൗണ്‍സിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് മാര്‍ക്കറ്റ് പൂട്ടിയിട്ട നടപടി ഗുïായീസമാണെന്നും എസ്.ഐ ക്കെതിരെ ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ചെയര്‍പഴ്‌സണ്‍ പറഞ്ഞു. നഗരസഭ സ്ഥലത്ത് അതിക്രമിച്ച് കയറുകയും, മാര്‍ക്കറ്റ് പൂട്ടിയിടുകയും ചെയ്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും, ഡിസംബര്‍ 31, ജനുവരി 1 തിയ്യതികളില്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും പറഞ്ഞു. ആര്‍.എം.പി കൗണ്‍സിലര്‍ സോമന്‍ ആരോപിക്കുന്നത് പോലെ ഈ സംഭവം ഹൈകോടതി വിധി ലംഘനമല്ലെന്നും, ഇവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, ആരോഗ്യസ്ഥിരം സമതി അധ്യക്ഷ സുമഗംഗാധരന്‍, കെ.എ അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."