ഹരിത കേരളം പദ്ധതി: കൂടപ്പുലം ഗവ. എല്‍.പി സ്കൂളില്‍ ജൈവ കൃഷിക്ക് തുടക്കം
രാമപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൂടപ്പുലം ഗവ. എല്‍.പി സ്കൂളില്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ചു.
കൃഷിയുടെ നടീല്‍ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഘടന, മികവ് സ്വാശ്രയ കര്‍ഷക സംഘം കൂടപ്പുലം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടപ്പുലം ഗ്രാമത്തെ സമ്പൂര്‍ണ ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം പദ്ധതിയ്ക്ക് സ്കൂളില്‍ തുടക്കമിട്ടത്. വാര്‍ഡ് മെമ്പര്‍ എം.പി ശ്രീനിവാസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.പി ലളിത, പി.ടി.എ പ്രസിഡന്റ് കെ.എന്‍ റെജികുമാര്‍, കൂടപ്പുലം മികവ് സ്വാശ്രയ കര്‍ഷക സംഘം പ്രസിഡന്റ് സാബു, അസി. കൃഷി ഓഫിസര്‍ സജീവ് എം.ടി, മാതൃസംഘം ചെയര്‍പേഴ്സണ്‍ ലത കുഞ്ഞുമോന് തുടങ്ങിയവരും പി.ടി.എ, എം.പി.ടി.എ അംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."