വടവാതൂര്‍ മാലിന്യനിക്ഷേപകേന്ദ്രം: പഴയമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
കോട്ടയം: വടവാതൂര്‍ മാലിന്യനിക്ഷേപകേന്ദ്രത്തിലെ പഴയമാലന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ജസ്റ്റിസ് കെ.ടി. ശങ്കരനും ഹരിപ്രസാദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തയാറാകാതിരുന്നതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് 30ന് ചേരുന്ന കൗണ്‍സില്‍യോഗം തീരുമാനം കൈക്കൊള്ളണം. കേസില്‍ കക്ഷികളായവര്‍ക്ക് കൗണ്‍സില്‍യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശം സമര്‍പ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. 30ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന നഗരസഭാ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.അന്നത്തെ കൗണ്‍സില്‍യോഗത്തില്‍ നിര്‍ദേശം നല്‍കാന്‍ അവസരം വേണമെന്ന വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യംകോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍കക്ഷികളായ വിജയപുരം പഞ്ചായത്ത് അധികൃതര്‍, പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്കും യോഗത്തത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ കുമിഞ്ഞു കൂടിയ പഴയ മാലിന്യം നീക്കം ചെയ്യണമെന്ന് 2011ലെ ഇടക്കാല് ഉത്തരവ് പ്രകാരം കോടതി ആവശ്യപ്പെട്ടിരുന്നു. കോട്ടയം നഗരസഭ സെക്രട്ടറി നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു കോടതി കഴിഞ്ഞ സിറ്റിങില്‍ ആവശ്യപ്പെട്ടിരുന്നു. വടവാതൂര്‍ മാലിന്യ നിക്ഷേപകേന്ദ്രം 2013 ഡിസംബര്‍ 31നു നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. മാലിന്യനിക്ഷേപകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും അതിനുവേണ്ടി പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോട്ടയം നഗരസഭ നല്‍കിയ കേസിന്റെ വാദമാണ് കേട്ടത്.
മാലിന്യനിക്ഷേപ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലും വിജയപുരം പഞ്ചായത്തും കോടതിയെ സമീപിച്ചിരുന്നു. ജില്ല കളക്ടര്‍, ജില്ലാ പോലീസ് ചീഫ്, വിജയപുരംപഞ്ചായത്ത്, കോട്ടയം നഗരസഭ, റെസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പടെ മാലിന്യകേന്ദ്രവുമായി ബന്ധപ്പെട്ട എട്ടുപേരെയാണ് കക്ഷിചേര്‍ത്തിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതിനത്തെുടര്‍ന്നാണ് വിജയപുരം പഞ്ചായത്ത് മാലിന്യനിക്ഷേപ കേന്ദ്രംപൂട്ടിയത്. ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി അഡ്വ. എ.കെ. ഹരിദാസ് കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."