സി.പി.എം പൊതുനിരത്തുകള്‍ കൈയേറി ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നതായി ആരോപണം
കളമശേരി: സി.പി.എം യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയുടെ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബോര്‍ഡുകളും കൊടികളും പൊതുനിരത്തുകള്‍ കൈയേറിയാണെന്ന് ആക്ഷേപം.
കണ്ടെയ്‌നര്‍ റോഡിലെ പുതിയ റോഡ് കവലയില്‍ ആരംഭിച്ച സ്വാഗത സംഘം ഓഫിസിന് മുന്നിലെ വൈദ്യുതി പോസ്റ്റുകള്‍ കൈയേറിയാണു കൊടിനാട്ടിയിരിക്കുന്നത്.
നിരത്ത് കൈയേറി സ്വാഗതം സംഘം ഓഫിസ് നിര്‍മിച്ചത് കൂടാതെയാണ് അപകടമുണ്ടാക്കുന്ന തരത്തില്‍ ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരിക്കുന്നത്. എടുത്ത് മാറ്റണമെന്ന് പാര്‍ട്ടി അനുഭാവികള്‍ തന്നെ ചൂണ്ടിക്കാണിച്ചെങ്കിലും നമ്മുടെ സ്വന്തം വകുപ്പെന്ന മറുപടിയാണ് നേതാക്കന്മാര്‍ നല്‍കിയത്. ഡി.വൈ.എഫ്.ഐ നേതാവായ ഏലൂര്‍ നഗരസഭ വൈസ് ചെയര്‍മാനാണു ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചരണ രീതി നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പാര്‍ട്ടികളും വൈദ്യുതി പോസ്റ്റുകള്‍ കൈയേറുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊച്ചി മെട്രോ അധികൃതരെപ്പോലെ ശക്തമായ നിലപാട് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊച്ചി മെട്രോയുടെ തൂണുകള്‍ ഇത്രയധികം ഉണ്ടായിട്ടും ഒരു സംഘടനയും ചെറിയ നോട്ടീസു പോലും പതിക്കുന്നില്ല. മെട്രോമാന്‍ ഇ ശ്രീധരന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണു പോസ്റ്റര്‍ പതിപ്പിച്ച് തൂണുകള്‍ വൃത്തികേടാക്കുന്നതു നിലച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."