HOME
DETAILS
MAL
ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമകേന്ദ്രമൊരുക്കി ചുമട്ട് തൊഴിലാളികള്‍
backup
December 26 2016 | 21:12 PM
ഉപ്പള: മതസൗഹാര്‍ദ്ദത്തിന്റെ മഹിതമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ പാതയോരത്ത് വിശ്രമ കേന്ദ്രം. ഉപ്പള ടൗണ്‍ ചുമട്ടു തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡിനു സമീപം വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍, അഹമ്മദ് ശരീഫ്, മുഹമ്മദ് റഫീഖ്, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് മജീദ്, മഞ്ചേശ്വരം എസ്.ഐ പ്രമോദ്, എം.ബി യൂസുഫ്, സൈഫുല്ല തങ്ങള്‍, റഹ്മാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."