HOME
DETAILS

പട്ടിണി സമരം: ഐക്യ ദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ശയനപ്രദിക്ഷണം സമരം

  
Web Desk
December 26 2016 | 21:12 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a2

 

പെരിയ: കേന്ദ്ര സര്‍വ കലാശാലക്ക് മുന്നില്‍ പട്ടിണി സമരം നടത്തുന്ന പെരിയ മാളോത്തുംപാറ കോളനി നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശയന സമരം നടത്തി. കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനമായ പെരിയ തേജസ്വിനി ഹില്ലിനു മുന്നിലായിരുന്നു സമരം. ഡി.സി.സി.പ്രസിഡന്റ് ഹഖീം കുന്നില്‍, സാജിദ് മവ്വല്‍, സി.കെ അരവിന്ദാക്ഷന്‍,ശ്രീകല, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഷിജിത്ത് മാടക്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേന്ദ്ര സര്‍വകലാശാലക്കു വേണ്ടി തങ്ങളുടെ സ്ഥലവും വീടും ഉള്‍പ്പെടെയുള്ളവ വിട്ടു നല്‍കുമ്പോള്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് യോഗ്യതക്കനുസരിച്ച് സര്‍വകലാശാലയില്‍ ജോലി നല്‍കുമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പട്ടിണി സമരം നടത്തുന്നത്. രണ്ടു വീതം ആളുകള്‍ നടത്തുന്ന സമരം 25 ദിനം പിന്നിട്ടതോടെ കോളനിയിലെ സ്ത്രീകളാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്.
അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പട്ടിണി സമരം നടത്തുന്നതിന് മുമ്പ് രണ്ടു തവണ ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സര്‍വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറിയാണ് കോളനിയിലെ 14 ഓളം യുവാക്കള്‍ അന്ന് ഭീഷണി മുഴക്കിയത്.
അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തി മണിക്കൂറോളം ഭീഷണിയുമായി നില കൊണ്ട യുവാക്കളെ ജില്ലാ കലക്ടര്‍,ആര്‍.ഡി.ഒ എന്നിവരുള്‍പ്പെടെയുള്ളവര്‍ അനുനയിപ്പിക്കുകയും ഇവരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് പരിഹരിക്കാതെ വന്നതോടെയാണ് കോളനി നിവാസികള്‍ പട്ടിണി സമരവുമായി രംഗത്തിറങ്ങിയത്.
ഇന്നലേക്ക് പട്ടിണി സമരം 46 ദിവസം പിന്നിട്ടെങ്കിലും അധികൃതര്‍ക്ക് യാഥരു കുലുക്കവുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  4 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  4 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  4 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  4 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  4 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  4 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  4 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  4 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  4 days ago