വന്യമൃഗശല്യത്തിന് പരിഹാരം വേണം: ഡി.എഫ്.സി
പുല്‍പ്പള്ളി: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്ന് ഡി.എഫ്.സി ഫൊറോന യോഗം ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ വന്യമൃഗശല്യം വര്‍ധിച്ചതോടെ നിരവധി കര്‍ഷകരുടെ വാഴ, കുരുമുളക്, കമുക്, തെങ്ങ്, നെല്ല് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ ഏക്കറുകണക്കിന് നെല്‍കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിനായി നിര്‍മിച്ച ഫെന്‍സിങുകള്‍ ബാറ്ററിയുടെ തകരാറുമൂലം മാസങ്ങളായി കേടായിക്കിടക്കുകയാണ്.
ഈ ബാറ്ററില്‍ മാറ്റി സ്ഥാപിക്കാന്‍ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ല. പകല്‍ സമയത്ത് പോലും വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് വ്യാപകമാണ്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കാനും വനം വകുപ്പ് തയാറാകുന്നില്ല. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ട്രെയിന്‍ ഫേന്‍സിങ് സ്ഥാപിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കണാന്‍ വനം വകുപ്പ് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. വരള്‍ച്ചയും കൃഷിനാശത്തിനും പുറമെ വന്യമൃഗശല്യം കൂടി വര്‍ധിച്ചതോടെ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഡി.എഫ്.സി ഫൊറോന പ്രസിഡന്റ് ജിജോ ഇട്ടന്‍പറമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."