വാണിമേല്‍ ബോംബേറ്; അന്വേഷണം എങ്ങുമെത്തിയില്ല
വാണിമേല്‍: വാണിമേലില്‍ നടന്ന ബോംബേറുകളെക്കുറിച്ചുള്ള പൊലിസ് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ നവംബര്‍ 29നാണ് സി.പി.എമ്മിന്റെ പന്തം കൊളുത്തി പ്രകടനത്തിലേക്ക് കുളപ്പറമ്പ് പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് സ്റ്റീല്‍ ബോബേറുണ്ടായത്.
ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടനം ഒഴിവാകുകയായികരുന്നു. തുടര്‍ന്ന് ആറോളം വീടുകള്‍ക്ക് നേരെയും ബോംബാക്രമണം നടന്നു. ഇതില്‍ വാണിമേലിലെ മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് സി സൂപ്പി മാസ്റ്ററുടെയും സി.പി.എം നേതാവ് ടി. പ്രദീപ് കുമാറിന്റെ വീടും ഉള്‍പ്പെടുന്നു.
സംഘര്‍ഷാവസ്ഥ ഇല്ലാത്ത സമയത്ത് സി.പ.എം പ്രകടനത്തിനു നേരെ ബോംബേറുണ്ടായതിന്റെ ദുരൂഹത നിലനില്‍ക്കെയാണ് ചേലമുക്കില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറുണ്ടാകുന്നത്.
തുടര്‍ന്നു സി.പി.എം-ലീഗ് നേതൃത്വം കരുതലോടെ നീങ്ങുകയും ഇരു പാര്‍ട്ടികളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും അക്രമികളെ കണ്ടെത്താന്‍ രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുവേണ്ടി ജാഗ്രതാ സമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
അതിനിടെ പൊലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെയ്‌സണ്‍ അബ്രഹാമിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും കേസുമായി മുന്നോട്ട് പോകാനുള്ള സൂചനകള്‍ ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."