ഉത്തരവാദപ്പെട്ട സര്‍ക്കാരായതുകൊണ്ട് നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് മോദി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം ദുരിതത്തില്‍ കഷ്ടപ്പെടുമ്പോള്‍ റിസര്‍വ് ബാങ്ക് 60 തവണ പുതിയ പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന ആരോപണത്തിന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന വീണ്ടും ജനരോഷത്തിനിടയാക്കുന്നു.
ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ ആയതുകൊണ്ടാണ് ഇത്തരത്തില്‍ നിയമ ഭേദഗതികള്‍ നടത്താന്‍ തയാറായതെന്നാണ് അദ്ദേഹം തുടര്‍ച്ചയായി നയങ്ങള്‍ മാറ്റിയതിനെ ന്യായീകരിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് ദുരിതത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും പ്രധാനമന്ത്രി നോട്ട് നിരോധന നടപടിയെ ന്യായീകരിച്ചത്.
ജനങ്ങള്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരാണ്. അതുകൊണ്ട് നോട്ട് അസാധുവാക്കലിനെ അവര്‍ സ്വീകരിച്ചിരിക്കുകയാണ്. പലസമയങ്ങളിലും പലതരത്തിലുള്ള നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ രക്ഷക്കുവേണ്ടിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഒരു ഫീഡ് ബാക്ക് ജനങ്ങളില്‍ നിന്ന് ഏപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."