ജെയ്റ്റ്ലി രാജിവെക്കണമെന്ന് കീര്‍ത്തി ആസാദ്
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെതുടര്ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തത് ധനകാര്യ മന്ത്രിയുടെ കഴിവില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് ബി.ജെ.പിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉത്തര ബിഹാറിലെ ദര്‍ബംഗ ലോക്സഭാംഗമായ കീര്‍ത്തി ആസാദ്.
പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ള ധനകാര്യ മന്ത്രിക്കേ കഴിയൂ എന്നു പറഞ്ഞ കീര്‍ത്തി കഴിവുകെട്ടയാളെന്ന് തെളിയിച്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ദുരിതം തിരിച്ചറിയാന്‍ പോലും ജെയ്റ്റ്ലിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. സാമ്പത്തിക ശാസ്ത്രജ്ഞന് പോലുമല്ലാത്ത ജെയ്റ്റ്ലി ധനകാര്യ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ കഴിയാത്ത വ്യക്തിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കള്ളപ്പണം പിടിക്കാനെന്ന പേരിലാണ് പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കിയത്. ബാങ്കുകള്‍ വഴി കള്ളപ്പണം പിടിക്കുമെന്നാണ് മോദി ആവര്‍ത്തിച്ചത്. എന്നാല്‍ ബാങ്കുകളുടെ നിയന്ത്രണം ആരുടെ കൈയിലാണെന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയിരിക്കുകയാണ്-കീര്‍ത്തി ആസാദ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."