കിലെ ത്രൈമാസികയിലേക്ക് സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) പ്രസിദ്ധീകരിക്കുന്ന മലയാളം ത്രൈമാസികയിലേക്ക് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ചെറുകഥകള്‍, കവിതകള്‍ മുതലായ സൃഷ്ടികളും ക്ഷണിച്ചു.
ലേഖനങ്ങള്‍, ചെറുകഥകള്‍ എന്നിവ മൂന്നുപുറത്തില്‍ കവിയരുത്. സൃഷ്ടിയോടൊപ്പം രചയിതാവിന്റെ ഇപ്പോഴത്തെ മേല്‍വിലാസവും മൊബൈല്‍ നമ്പരും ഫോട്ടോയും ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ), തൊഴില്‍ ഭവന്, വികാസ് ഭവന്.പി.ഒ., തിരുവനന്തപുരം695033 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണം.
പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സൃഷ്ടികള്‍ തിരികെ ലഭിക്കണമെന്നുളളവര്‍ ആവശ്യമായ സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം സൃഷ്ടികള്‍ അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."