HOME
DETAILS

മലയാളി യുവാവിനെ ഇനിയും കണ്ടെത്താനായില്ല പ്രാര്‍ഥനയോടെ കുടുംബാഗങ്ങള്‍

  
backup
December 27, 2016 | 4:26 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95

ജിദ്ദ: റിയാദിലെ മലാസില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുംവഴി കാറുള്‍പ്പെടെ കാണാതായ മലയാളി യുവാവിനെ ഇനിയും കണ്ടെത്താനായില്ല. യുവാവിന് വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള വഴി തിരച്ചില്‍ ഊര്‍ജിതമാക്കി മലയാളി പ്രവാസി സമൂഹവും. ഇക്കഴിഞ്ഞ 13ന് ആണ് സഊദിയിലെ റിയാദിലെ മലാസില്‍നിന്നും ബത്ഹയിലേക്ക് വരുന്ന വഴി കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സമീഹിനെ (25) കാണാതാകുന്നത്. ഡിസംബര്‍ 13ന് സഹോദരന്റെ കൂടെ താമസിക്കുന്ന മാതാപിതാക്കളുടെ കൂടെ ഭക്ഷണം കഴിച്ച് പതിനഞ്ച് മിനിട്ട് മാത്രം ദൂരമുളള ബത്തയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട സഹീമിനെ പീന്നീട് കാണാതാവുകയായിരുന്നു.

വൈകുന്നേരം ആറു മണിക്ക് ഓഫിസില്‍ എത്തേണ്ട സമയത്ത് എത്താതിരുന്ന സമീഹ് വഴി തെറ്റിപ്പോയതായും ഗൂഗിള്‍ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫിസിലെത്താം എന്നും പറഞ്ഞതായി അറിയിന്നു. പിന്നീട് എട്ട് മണിയോടടുത്ത് മൊബൈല്‍ സ്വിച്ച് ഓഫായതായാണ് കാണുന്നത്. മലാസിലെ റോഡുകളേ കുറിച്ച് കൂടുതലായി അറിയാത്തയാളാണ് സമീഹ്. യാത്രക്കിടെ ഏതെങ്കിലും പോലിസ് പെട്രോളിങ്ങില്‍ കുടുങ്ങിയതാവാം എന്ന നിലയില്‍ പൊലിസില്‍ നിന്ന് വിവരം ലഭിക്കുമെന്ന് കരുതി കാത്തിരുന്ന ബന്ധുക്കള്‍ക്ക് ഇതുവരെ വിവരങ്ങളൊന്നു ലഭിക്കാത്തതില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

വാഹനങ്ങള്‍ വഴിമാറിപ്പോയി ഏതെങ്കിലും അമീറിന്റേയൊ മറ്റ് രാജ പരിധിയില്‍പ്പെട്ടവരുടേയോ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ചോദ്യം ചെയ്യാനെടുക്കുകയും പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ പൊലിസില്‍ റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്യുന്നതുമായ വാര്‍ത്തകള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അത്തരത്തില്‍ എവിടേയെങ്കിലും കസ്റ്റഡിയില്‍ സമീഹ് അകപ്പെട്ടോ എന്നു തുടങ്ങിയ വിവരങ്ങളും ഇത് വരെ ലഭ്യമല്ല. കയ്യിലുള്ള മൊബൈലുകളും ചെറിയ തുകക്കുള്ള റിയാലുകള്‍ക്കും വേണ്ടി അക്രമം അഴിച്ചു വിടുന്ന മലയാളികളടക്കം ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പിടിച്ചു പറിക്കാരുടേയും കൊള്ളക്കാരുടേയും പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന ഈ മരുഭൂമിയില്‍ സമീഹിന് ആപത്തുകളൊന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന ഒരു നല്ല വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുകയാണ് പ്രവാസലോകവും കുടുംബവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  7 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  7 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  7 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  7 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  7 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  7 days ago