കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തണം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ജനദ്രോഹ നടപടികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്നത് ജനുവരി മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പല നടപടികളും സംസ്ഥാനത്തിന് ദോഷകരമാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ഏത് നടപടികളും എതിര്‍ക്കപ്പെടേണ്ടതാണ്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ജനം ദുരിതമനുഭവിക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണ്.
സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നത് വ്യാപകമാണ്. യു.എ.പി.എ കേസുകളില്‍ പക്ഷപാതമുണ്ട്. അഭിപ്രായം പറയുന്നവര്‍ക്കുമേല്‍ തീവ്രവാദംചാര്‍ത്തി ഒതുക്കാമെന്ന സ്ഥിതി നിലനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവരേണ്ട സാഹചര്യമാണിത്. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമരത്തിലാണ്. റാങ്ക് ലിസ്റ്റ് നീട്ടണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. പ്രതിപക്ഷമെന്ന നിലയില്‍ ആറുമാസത്തെ പ്രവര്‍ത്തനം തൃപ്തികരമാണ്. എന്നാല്‍ സാഹചര്യം മനസിലാക്കി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."