പൊള്ളുന്ന ചൂടില്‍ നീലേശ്വരം കോവിലകം ചിറയും വറ്റി
നീലേശ്വരം: പൊള്ളുന്ന ചൂടില്‍ നീലേശ്വരം കോവിലകം ചിറയും വറ്റി. നഗരത്തിനടുത്ത് തെക്കേ കോവിലകത്തിനു സമീപം സ്ഥിതി ചെയ്യുന്ന രണ്ടേക്കറോളം വിസ്തൃതിയുള്ള ചിറയിലെ വെള്ളമാണ് പൂര്‍ണമായും വറ്റിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയില്‍ എപ്പോഴും വെള്ളമുണ്ടാകാറുള്ളതുകൊണ്ടുതന്നെ സമീപ പ്രദേശങ്ങളിലെ കിണറുകളൊന്നും വറ്റാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ ചിറ വറ്റിയതോടെ കിണറുകളിലും വെള്ളമില്ലാതായി.
നിരവധി നീന്തല്‍ മത്സരങ്ങള്‍ക്ക് കോവിലകം ചിറ വേദിയായിട്ടുണ്ട്. ചിറയുടെ കിഴക്കുഭാഗം മന്നന്പുറത്തുകാവിന്റെ പൂരക്കടവും വടക്കുഭാഗം തളിയില്‍ ശിവക്ഷേത്രത്തിന്റെ ആറാട്ടുകടവുമാണ്. പായലും ചെളിയും നിറഞ്ഞ ചിറ വൃത്തിയാക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുന്പ്് സംരക്ഷണ സമിതി രൂപീകരിച്ച് പടവുകള്‍ കെട്ടിയിരുന്നെങ്കിലും പിന്നീട് സമിതിയുടെ പ്രവര്‍ത്തനം നിര്‍ജീവമായി. ഇത് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നഗരസഭ മുന്‍കൈയെടുക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."