വിദേശ സംഭാവന: 20,000 സംഘടനകളുടെ അനുമതി റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ 20,000 ത്തോളം വരുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കി. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമം (എഫ്.സി.ആര്‍.എ) ല്ംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിക്ക് വഴിവച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇത്രയും ലൈസന്‍സുകളുടെ പ്രവര്‍ത്തനം റദ്ദാക്കുന്നതോടെ രാജ്യത്ത് ഇനി 13,000 എന്‍.ജി.ഒകള്‍ മാത്രമേ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കൂ. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനരീതികള്‍ ഒരു വര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
3000 എന്‍.ജി.ഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2000 സംഘടനകള്‍ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."