ക്രിസ്ത്യന്‍ കുടുംബത്തെ ആദരിച്ച് വേറിട്ട ക്രിസ്മസ് ആഘോഷം
തിരൂര്‍: കൂട്ടായി പടിഞ്ഞറെക്കരയില് ഇത്തവണ ഏറെ വ്യത്യസ്തമായിട്ടായിരുന്നു ക്രിസ്മസ് ആഘോഷം. 55 വര്‍ഷമായി പടിഞ്ഞാറെക്കരയില്‍ താമസിക്കുന്ന ഏക ക്രിസ്ത്യന്‍ കുടുംബത്തെ ആദരിച്ചായിരുന്നു മാതൃകാപരമായ ആഘോഷം.
എറണാകുളം പറവൂര്‍ സ്വദേശികളായ കുപ്പശ്ശേരി ആന്റണിയുടെയും സഹോദരന് ജോണിന്റെയും കുടുംബം കഴിഞ്ഞ 55 വര്‍ഷമായി പടിഞ്ഞാറെക്കരയിലാണ് താമസം. ആന്റണിയ്ക്ക് ഏഴ് വയസുള്ളപ്പോഴാണ് പിതാവിനൊപ്പം പടിഞ്ഞാറെക്കരയിലെത്തുന്നത്. പിന്നീട് ജോണുമെത്തി.
ഇരുവരും അച്ഛനൊപ്പം മത്സ്യബന്ധനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതും പടിഞ്ഞാറെക്കരയില്‍ നിന്നാണ്. അച്ഛന്റെ മരണശേഷം കുടുംബാംഗങ്ങള്‍ തിരികെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും പടിഞ്ഞാറെക്കര വിട്ടുപോയില്ല. അങ്ങനെ ഇവര്‍ പടിഞ്ഞാറെക്കരയുടെ ഭാഗമാകുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു നാടിന്റെയാകെ ആദരം ഏറ്റുവാങ്ങി ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആന്റണിയും ജോണും പറഞ്ഞു. പടിഞ്ഞാറെക്കര ടൂറിസം ബീച്ചില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ബീച്ച് മാനേജര്‍ സലാം താണിക്കാട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
തിരൂര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രദീഷ്, അജി ക്രിസ്റ്റ്, ഡി.ടി.പി.സി ജീവനക്കാരായ സുഷീന്‍ ദാസ്, സന്തോഷ് പുല്ലൂണി, കെ.പി ഗോപാലന് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."