മഴയെത്താന്‍ ഒരാഴ്ച: റോഡ് നന്നാക്കാന്‍ നടപടിയില്ല
മേപ്പാടി: മഴയെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കല്‍പ്പറ്റ- മോപ്പാടി റോഡ് ടാറിങ് തുടങ്ങിയില്ല. ഇനി ടാറിങ് തുടങ്ങിയാല്‍ തന്നെ മഴക്ക് മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിമോ എന്ന കാര്യത്തില്‍ സംശയമാണ്. റോഡ് ലെവല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പോലും ഇതുവരെയായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയില്‍ വിനായകക്ക് സമീപം കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തി ഒഴികി റോഡ് തകര്‍ന്നിരുന്നു. തകര്‍ന്ന ഭാഗം ഇതുവരെയായിട്ടും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. റോഡ് തകര്‍ന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാറുകാരന് വാട്ടര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരം നല്കാന് തങ്ങള്‍ക്ക് സാധിക്കില്ലന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. ഏഴു കോടി രൂപ ചെലവില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച റോഡ് പണി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ടാറിങ് പൂര്‍ത്തീകരിക്കാന്‍ പല തരത്തിലുള്ള സമ്മര്‍ദ്ധങ്ങളും ഉണ്ടായെങ്കിലും നടന്നില്ല. ഒന്നര വര്‍ഷത്തോളം ടാറിങ് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാവകാശം ഉള്ളതിനാലാണ് കരാറുകാരന് പ്രവൃത്തി വൈകിപ്പിക്കുന്നത്. ഇപ്പോള്‍ ചുണ്ടേല്‍ വഴി കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഇനി മഴ കൂടെ തുടങ്ങിയാല്‍ നാട്ടുകാരുടെ ദുരിതം ഇരട്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."