HOME
DETAILS

അക്ഷര നഗരിയില്‍ ധനുമാസ പൗര്‍ണമി സന്ധ്യ മുതല്‍ രാകേന്ദു സംഗീതരാവുകള്‍

  
backup
December 28 2016 | 06:12 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8-%e0%b4%aa

കോട്ടയം: പുതുവര്‍ഷത്തില്‍ ധനുമാസ പൗര്‍ണമി സന്ധ്യ മുതല്‍ കോട്ടയത്തെ നാല് രാവുകള്‍ സംഗീതനിലാവില്‍ പ്രസാദാത്മകമാകും.
പാട്ടും പാട്ടിന്റെ ചരിത്രവും പിന്നാമ്പുറ കഥകളും പ്രഭാഷണങ്ങളും നാടന്‍ ഭഷ്യമേളയും പ്രദര്‍ശനങ്ങളും ഗാനാലാപന മത്സരവും ചാലിച്ച പുതിയ രുചിക്കൂട്ടുകളുമായി രാകേന്ദു സംഗീതോത്സവം നഗരസന്ധകള്‍ക്കു വീണ്ടും സംഗീതം പകരും.
ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി.കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം നഗരത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന രാകേന്ദു സംഗീതോത്സവം ജനുവരി 12 മുതല്‍ 15 വരെ ദിവസവും വൈകുന്നേരം 5 മണി മുതല്‍ കോട്ടയം മാര്‍തോമ്മാ(എം.ടി) സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
സി.കെ ജീവന്‍ ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായാണ് ഈ വര്‍ഷത്തെ രാകേന്ദു സംഗീതോത്സവം സംഘടിപ്പിക്കുക.
ജനുവരി 12 നു പൗര്‍ണമി സന്ധ്യയില്‍ കവി ഒ.എന്‍.വി കുറുപ്പിന് ചലച്ചിത്രനാടക ഗാനങ്ങള്‍കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുന്ന നിറനിലാവ്, 13 നു വെള്ളി കാവാലം നാരായണപ്പണിക്കര്‍ക്ക് ചലച്ചിത്രലളിത ഗാനങ്ങള്‍കൊണ്ട് ആദരം അര്‍പ്പിക്കുന്ന നാട്ടുനിലാവ്, 14 നു മലയാള ചലച്ചിത്രങ്ങളിലെ പ്രണയഗാനങ്ങള്‍ കോര്‍ത്തിണക്കിയ പ്രണയനിലാവ്, 15 നു ഹിന്ദി ചലച്ചിത്ര ഗാനരംഗത്തെ അനശ്വര ഗായകര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചൗദുവി കാ ചാന്ദ് ഇവയാണ് ഈവര്‍ഷത്തെ പ്രധാന സംഗീത പരിപാടികള്‍.
വിശിഷ്ടാതിഥികളായി മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി. തോമസ്, കെ.ടി ജലില്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സംഗീതജ്ഞ ഡോ. മാലിനി ഹരിഹരന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ചലച്ചിത്രതാരങ്ങളായ കെ.പി.എ.സി ലളിത, വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രൊഫ. ബി.എല്‍ ശശികുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ജമാല്‍ കൊച്ചങ്ങാടി എന്നിവരാണ് പ്രതിദിന പ്രഭാഷണങ്ങള്‍ നടത്തുന്നത്.
നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ഗോപനും ചേര്‍ന്നു 13 നു അവതരിപ്പിക്കുന്ന കാവാലം വായ്ത്താരിയാണ് ഈ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു പരിപാടി.
മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കുള്ള 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 2017 ലെ രാകേന്ദു സംഗീത പുരസ്‌ക്കാരം 14ന് വിതരണം ചെയ്യും. കോട്ടയം ബസേലിയസ് കോളജില്‍ സാഹിത്യ അക്കാദമിയുമായി ചേര്‍ന്നു ഒ.എന്‍.വി സാഹിത്യ സെമിനാര്‍ 10നും ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്നു നടത്തുന്ന മലയാള ചലച്ചിത്രഗാനം: ചരിത്രം, സാഹിത്യം, സംഗീതം സെമിനാര്‍ 11നും നടക്കും.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ചലച്ചിത്രഗാന ആലാപനമത്സരം എഴിന് കോട്ടയം ബസേലിയസ് കോളജില്‍ നടക്കും. തിരഞ്ഞെടുത്ത സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്കു 14 നു എം.റ്റി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സംഗീതമത്സര പരിശീലന കളരിയില്‍ ശ്രീകുമാരന്‍ തമ്പി, എല്‍. ജയകൃഷ്ണന്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ പങ്കെടുക്കും.
അനിതര സാംസ്‌കാരിക വേദി (ചങ്ങനാശ്ശേരി), അഭയദേവ് ഫൗണ്ടേഷന്‍, ആര്‍ട്‌സ് സൊസൈറ്റി, ആത്മ, എസ്.ബി.ടി ഓഫിസേര്‍സ് ക്ലബ്(ട്രാബോക്), എം.ടി സെമിനാരി സ്‌കൂള്‍ അലൂമിനി അസോസിയേഷന്‍, കുമരകം രാജപ്പന്‍ സ്മൃതി കേന്ദ്രം (കുമരകം), നാദോപാസന, മാതംഗി സ്‌കൂള്‍ ഓഫ് മ്യുസിക് (ഒളശ്ശ), രഞ്ജിനി സംഗീത സഭ എന്നീ സംഘടനകള്‍ രാകേന്ദു സംഘാടനത്തില്‍ സഹകരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago