HOME
DETAILS
MAL
പാര്‍ട്ടിയുടെ വാക്താവായല്ല ഉണ്ണിത്താന് പ്രതികരിച്ചത്: മുരളിക്ക് പിന്തുണയുമായി എം.എം ഹസന്
backup
December 28 2016 | 10:12 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച കെ മുരളീധരന് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന്.
പാര്‍ട്ടിയുടെ വാക്താവായല്ല രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്.
സ്വയം വിമര്‍ശനമായി കാണേണ്ട കാര്യങ്ങളാണ് മുരളീധരന് പറഞ്ഞതെന്നും എം.എം ഹസന് പറഞ്ഞു.
അതേസമയം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല. കെ.മുരളീധരന് നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന് പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."