അന ഇവാനോവിച് വിരമിച്ചു
ബെല്‍ഗ്രേഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെര്‍ബിയയുടെ അന ഇവാനോവിച് വിരമിച്ചു. 29ാം വയസിലാണ് താരം കളിക്കളത്തില്‍ നിന്നു പിന്മാറുന്നത്. ദീര്‍ഘകാലമായി അലട്ടുന്ന പരുക്കിനെ തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനമെന്നു അന വ്യക്തമാക്കി. 2016 സീസണില്‍ കേവലം 15 മത്സരങ്ങള്‍ മാത്രമാണ് താരത്തിനു കളിക്കാന്‍ സാധിച്ചത്. നിലവില്‍ 63ാം റാങ്കിലാണ് സെര്‍ബിയന്‍ താരം.
2008ല്‍ ഫ്രഞ്ച് ഓപണ്‍ ജേതാവായ അന പിന്നാലെ ഒന്നാം റാങ്കിലെത്തി. 12 ആഴ്ചകള്‍ ഒന്നാം സ്ഥാനത്ത് നിന്ന താരം കരിയറില്‍ 15ഓളം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പിന്നീട് റാങ്കിങില്‍ പിന്നോട്ടു പോയ അന 2014ല്‍ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണില്‍ സെമിയിലെത്തിയ അന 2007ലെ വിംബിള്‍ഡണിലും 2008ലെ ആസ്ത്രേലിയന്‍ ഓപണിലും രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. മുന്‍ ജര്‍മന്‍ ഫുട്ബോള്‍ നായകന് ബാസ്റ്റിന് ഷെയ്ന്സ്റ്റിഗര് അനയുടെ ഭാര്‍ത്താവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."