HOME
DETAILS

രാജ്യത്തെ 13 നഗരങ്ങള്‍ക്കു കൂടി സ്മാര്‍ട്ട് സിറ്റി പദവി

  
backup
May 24 2016 | 16:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-13-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

ന്യൂഡല്‍ഹി: രാജ്യത്തെ 13 നഗരങ്ങള്‍ക്കു കൂടി കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദവി നല്‍കി. ലഖ്‌നൗ, വാറങ്കല്‍, പനാജി, ധര്‍മശാല, ഛണ്ഡിഗഢ്, റായ്പൂര്‍, ന്യൂ ടൗണ്‍ കൊല്‍ക്കത്ത, ഭഗല്‍പൂര്‍, പോര്‍ട്ട്ബ്ലയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റി പദവി അനുവദിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു തലസ്ഥാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി മത്സരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാറ്റ്‌ന, ഷിംല, നയാ റായ്പൂര്‍, ഇറ്റാനഗര്‍, അമരാവതി, ബംഗളൂരു എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റു തലസ്ഥാന നഗരങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ സ്മാര്‍ട്ട്‌സിറ്റിയ്ക്കായുള്ള മത്സരത്തില്‍ പരാജപ്പെട്ടു പോയ 23 നഗരങ്ങളില്‍ നിന്നാണ് 13 നഗരങ്ങളെ തെരഞ്ഞെടുത്തത്. അതിവേഗത്തില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലഖ്‌നൗവാണ് ഒന്നാമത്. ഇതോടെ രാജ്യത്തെ സ്മാര്‍ട്ട് സിറ്റികളുടെ എണ്ണം 25 ആയി ഉയര്‍ന്നു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റി പദവി നല്‍കിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റ്, റായ്ബറേലി, ജമ്മു കശ്മീരിലെ ജമ്മു, കശ്മീര്‍ എന്നീ നഗരങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം ഈ നഗരങ്ങളെയെല്ലാം സ്മാര്‍ട്ട്‌സിറ്റിയ്ക്കായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച് തീര്‍പ്പാക്കുമെന്നും വെങ്കയ്യനായിഡു പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് യോഗ്യതയുള്ള ഒരു നഗരത്തിനാണ് സ്മാര്‍ട്ട് സിറ്റി അനുവദിക്കുകയെന്നും നായിഡു വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago