HOME
DETAILS
MAL
ജനങ്ങളെ വലച്ച് ഒരുമണിക്കൂര്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ്
backup
December 30 2016 | 07:12 AM
ചെറുവത്തൂര്‍: ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതവകുപ്പിന്റെ അപ്രഖ്യാപിത ലോഡ് ഷെഡിങ്. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈദ്യുത മുടക്കത്തിന്റെ കാരണം അന്വേഷിച്ച് വൈദ്യുത ഓഫിസുകളിലേക്ക് വിളിച്ചപ്പോഴാണ് ഇന്നലെ മുതല്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന മറുപടി ലഭിച്ചത്. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതാണ് ഇപ്പോഴത്തെ വൈദ്യുത പ്രതിസന്ധിക്കു കാരണമായി പറയുന്നത്.
പകല്‍ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഇപ്പോള്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതിനു പുറമെ ഒരു മണിക്കൂര്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ് കൂടിയായതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി.
സംസ്ഥാനത്താകെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."