പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ശിപാര്‍ശ പരിഗണിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന പി.എസ്.സിയുടെ അടിയന്തിരയോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് ചെയര്മാന് എം.കെ.സക്കീര്‍ പറഞ്ഞു.
2016 ഡിസംബര്‍ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും 2017 ജൂണ്‍ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടിയത്.
200 റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്
നാളെ അവസാനിക്കുന്ന ലിസ്റ്റുകളും കാലവധി നീട്ടിയവയില്‍ ഉള്‍പെടുന്നു
ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഒരിക്കല്‍ കാലാവധി നീട്ടി നല്കിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതുക്കിയിട്ടില്ല.
നേരെത്തെ പി.എസ്.സി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും സര്‍വ്വീസ് സംഘടനകളും ഉദ്യോഗാര്‍ഥികളും സമരം നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പി.എസ്.സിയോട് കാലാവധി നീട്ടാന്‍ ശിപാര്‍ശ നടത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."