HOME
DETAILS

നോട്ട് നിരോധനം: കേന്ദ്രം ഹിതപരിശോധന നടത്തണമെന്ന് ചെന്നിത്തല

  
backup
December 30 2016 | 19:12 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-2

തിരുവനന്തപുരം: നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം മനസ്സിലാക്കാന്‍ ഹിതപരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 50 ദിവസംകൊണ്ട് നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന വാക്കു പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
50 ദിവസം കഴിഞ്ഞ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ദുരിതം തുടരുകയാണ്. ഈ സാഹചര്യത്തില്‍ മോദി രാജിവയ്ക്കുകയാണ് വേണ്ടത്. ഭരണാധികാരിക്കു വിഡ്ഡിത്തം പറ്റിയാല്‍ അനുഭവിക്കുന്നത് ജനങ്ങളാണ്. കള്ളപ്പണം പിടിച്ചെടുക്കാനായില്ലെന്നു മാത്രമല്ല ജനങ്ങള്‍ ദുരിതത്തിലുമായി.
പ്രധാനമന്ത്രിയുടെയും റിസര്‍വ് ബാങ്കിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കയാണ്. നാളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റിസര്‍വ് ബാങ്ക്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. ധനമന്ത്രിയെക്കുറിച്ച് ഒന്നും പറയുന്നില്ല.
പറഞ്ഞാല്‍ അദ്ദേഹം പറയും കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന്. ഇപ്പോള്‍ അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. സര്‍ക്കാരും അദ്ദേഹത്തെപ്പോലെ എണ്ണത്തോണിയിലാണ്.
കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍നായര്‍ക്കെതിരേ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക ഫാസിസമാണ്. സാംസ്‌കാരിക നായകര്‍ എന്തു പറയണമെന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സമരം ശക്തമാക്കണമെന്ന് കോണ്‍ഗ്രസില്‍ ആരു പറയുന്നതും സ്വാഗതാര്‍ഹമാണ്. സമരം ശക്തമാക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് കെ. മുരളീധരന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago