പുതിയ ബസുകള്‍ക്ക് രജിസ്ട്രേഷന് നല്‍കിയില്ല; ബസ് ഉടമകള്‍ എം.വി.ഐയെ ഉപരോധിച്ചു
സുല്‍ത്താന്‍ ബത്തേരി: പുതിയ ബസുകള്‍ക്ക് രജിസ്ട്രേഷന് നല്‍കുന്നില്ലെന്നാരോപിച്ച് ബസ് ഉടമകള്‍ ബത്തേരിയില്‍ ജോയിന്റ് ആര്.ടി.ഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഉപരോധിച്ചു. പുതിയതായി വാങ്ങി താല്‍ക്കാലിക പെര്‍മിറ്റുകള്‍ എടുത്ത 16 ഓളം ബസുകള്‍ക്കാണ് എം.വി.ഐ രജിസ്ട്രേഷന് അനുവദിക്കാതിരുന്നത്. പുതിയതായി വാങ്ങി ബോഡികെട്ടി എത്തിച്ച് വാഹനങ്ങള്‍ താല്‍ക്കാലിക രജിസ്ട്രേഷന് കഴിഞ്ഞതുമാണ്.
എന്നാല്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് എടുക്കുന്നതിനായി ഓഫിസിലെത്തിയപ്പോഴാണ് ബി.എസ്.ത്രി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടന്ന ഹൈക്കോടതി ഉത്തരവ് കാട്ടി രജിസ്ട്രേഷന് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
എന്നാല്‍ കല്‍പ്പറ്റയിലടക്കം മറ്റ് ആര്.ടിഒ ഓഫിസുകളില്‍ ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും ഉടമകള്‍ പറയുന്നു. അതേസമയം ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവുണ്ടന്നും മേല്‍ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ബന്ധപെടുമ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടന്ന നിര്‍ദേശമാണ് ലഭിക്കുതെന്നുമാണ് എ.വി.ഐ റൂണി വര്‍ഗീസ് പറഞ്ഞു. അതേസമയം ഇനിയും രജിസ്ട്രേഷന് നടന്നില്ലെങ്കില്‍ ബസുകള്‍ കൊണ്ടുവന്ന് ഓഫിസിന് മുന്നില്‍ നിറുത്തിയിട്ട് പ്രത്യക്ഷസമരം നടത്താനുമാണ് ബസ് ഉടമകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."