HOME
DETAILS

മാനന്തവാടി നഗര വികസനം: പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന പ്രവൃത്തി നിലച്ചു

  
backup
December 30, 2016 | 11:33 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be

മാനന്തവാടി: മാനന്തവാടിയുടെ നഗര വികസനത്തിന് മുതല്‍ കൂട്ടാകുന്ന പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന പ്രവൃത്തി നിലച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പ്രവൃത്തി നിലച്ചത്. കോഴിക്കോട് റോഡില്‍ അമലോത്ഭ മാതാ ദേവാലയത്തിന്റെ സ്ഥലം വീതി കൂട്ടി പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള പ്രവൃത്തിയാണ് പാതി വഴിയില്‍ നിലച്ചത്.
2015 നവംബര്‍ 16 നാണ് അന്നത്തെ സബ് കലക്ടര്‍ എന്‍ പ്രശാന്തും അമലോത്ഭവ മാതാ ദേവാലയ വികാരി ഫാ.കെ.എസ് ജോസഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം സ്ഥലം വിട്ടുനല്‍കിയത്. ഇതനുസരിച്ച് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുതല്‍ പള്ളി ഗേറ്റ് വരെ അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ട് നല്‍കും. ഇവിടെ മണ്ണെടുക്കുന്ന ഭാഗം മതില്‍ കെട്ടി സംരക്ഷിക്കുകയും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനുമായിരുന്നു തീരുമാനം. ഇതനുസരിച്ച് രണ്ട് എസ്റ്റിമേറ്റുകളിലായി ഒരു കോടി രൂപയും അനുവദിച്ചു. ഒന്നാം ഘട്ടത്തില്‍ നൂറ് മീറ്ററോളം സ്ഥലത്തെ മണ്ണ് നീക്കുകയും മതില്‍ നിര്‍മിക്കുകയും ചെയ്തു. നിര്‍മാണ ഘട്ടത്തില്‍ മണ്ണ് നീക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്നത്തെ ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിലേക്ക് പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിന്റെ ഭരണാനുമതി റദ്ദാകുകയും ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു.
മണ്ണ് നീക്കിയ ഭാഗത്ത് നിലം കോണ്‍ക്രീറ്റ് ചെയ്ത് സൗകര്യം ഒരുക്കുന്നതിന് കല്ലും പാറപ്പൊടിയും ഇറക്കിയിട്ടിട്ട് മാസങ്ങളായി. നിലവില്‍ കോഴിക്കോട് റോഡില്‍ വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് നിത്യ കാഴ്ചയാണ്. ബാക്കി ഭാഗത്തുള്ള മണ്ണ് കൂടി നീക്കം ചെയ്താല്‍ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് ഉന്നത തലത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവിശ്യമുയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  5 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  5 days ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago