പ്ലാസ്റ്റിക് പരിശോധന കര്‍ശനമാക്കാന്‍ അമ്പലവയല്‍ പഞ്ചായത്ത്
അമ്പലവയല്‍: ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ ജനുവരി 15നു ശേഷം നിരോധിത പ്ലാസ്റ്റിക് പരിശോധന കര്‍ശനമാക്കാന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, വ്യാപാരിവ്യവസായികള്‍, സ്ഥാപനമേധാവികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈദ അധ്യക്ഷയായി. നിരോധിത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുകയും ചെയ്യും.
പഞ്ചായത്ത് തയാറാക്കിയ കരട് ബൈലോ അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. കടകളില്‍ ജനുവരി 15നു ശേഷം പരിശോധന ശക്തമാക്കാനും നിയമം ലംഘിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പിഴ ചുമത്താനും യോഗം തീരുമാനിച്ചു.ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം എം.യു ജോര്‍ജ്ജ്, ഗീത രാജു, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ജയകൃഷ്ണന്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈല ജോയി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."