ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും ഇനി എല്ലാ മാസവും 30ന് പൊലിസ് വക ഭക്ഷണം
നിലമ്പൂര്‍: എടക്കര പൊലിസ് കാരുണ്യവഴിയിലേക്ക്. എടക്കര എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ജില്ലാ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ മാസവും 30ന് ഭക്ഷണവുമായി എത്തും. മൂത്തേടം നിര്‍മല്‍ഭവനുമായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുക. പൊലിസുകാര്‍ സ്വന്തം കൈയ്യില്‍ നിന്നും പണം സ്വരൂപിച്ച് അവര്‍തന്നെ പാകം ചെയ്യുന്ന ഭക്ഷണമാണ് വിതരണം നടത്തുക. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ പദ്ധതിക്ക് തുടക്കമായി. എസ്.ഐ സുനില്‍ പുളിക്കല്‍, നിര്‍മലഭവനിലെ ഫാ. രാജു തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞിയും കൂട്ടുകറിയും അച്ചാറും നല്‍കിയത്. എടക്കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഹരിദാസ്, എ.എസ്.ഐ സന്തോഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടോണി കാഞ്ഞിരപ്പാറ, ജഗദീഷ്, ബിന്ദുമാത്യു, ബാലകൃഷ്ണന്‍, അബൂബക്കര്‍, ജംഷാദ്, സുകേഷ്, വര്‍ഗീസ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 13വര്‍ഷമായി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് മൂത്തേടം നിര്‍മല്‍ഭവന്‍ 32ഓളം സൗഹൃദ കൂട്ടായ്മകളും ചേര്‍ന്ന് മുടങ്ങാതെ വൈകുന്നേരം 4.30മുതല്‍ 5.15 വരെ കഞ്ഞി നല്‍കുന്നുണ്ട്. ഈ സൗഹൃദ കൂട്ടായ്മയിലേക്കാണ് എടക്കര പൊലിസും കൈകോര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."