HOME
DETAILS

മലപ്പുറം മില്‍മ ഡയറിക്ക് തറക്കല്ലിട്ടു; ക്ഷീരകര്‍ഷകന് മില്‍മ പരമാവധി വില നല്‍കണം: മന്ത്രി കെ. രാജു

  
backup
December 31 2016 | 02:12 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

കൊളത്തൂര്‍: പാല്‍ സംഭരണ- വിതരണ വിലകള്‍ തമ്മിലെ അന്തരം കുറച്ച് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ പരമാവധി വില നല്‍കണമെന്ന് വനം- വന്യജീവി- ക്ഷീരവികസന വകുപ്പു മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. മില്‍മയുടെ മലപ്പുറം ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപന കര്‍മം മൂര്‍ക്കനാട് എ.എം.എല്‍.പി സ്‌കൂളിനു സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലിന്റെ വില നിര്‍ണയിക്കുന്നതിന് ഹൈക്കോടതി മില്‍മയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കര്‍ഷകന് കൂടുതല്‍ വില ലഭിക്കാന്‍ സര്‍ക്കാറിന്റെ അനുമതിക്ക് കാത്തുനില്‍ക്കേണ്ട. വര്‍ഷം 60 കോടി ലാഭമുള്ള മില്‍മയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഭാരം വരുത്താതെ തന്നെ ക്ഷീരകര്‍ഷകന് ഉയര്‍ന്ന വില നല്‍കാനാവുമെന്ന് മന്ത്രി പറഞ്ഞു.
കന്നുകാലികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം 40,000 പശുക്കളെയും അടുത്ത വര്‍ഷം ബാക്കിയുള്ളവയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ 75 ശതമാനം കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കും. 50 ശതമാനം സംസ്ഥാന സര്‍ക്കാറും 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. കര്‍ഷകര്‍ 25 ശതമാനം വഹിച്ചാല്‍ മതി.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ വി. സുധാകരന്‍, എം.കെ റഫീഖ, മങ്കട ബ്ലോക്ക് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാലന്‍, മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, മലബാര്‍ മേഖലാ ചെയര്‍മാന്‍ മറ്റ് മേഖലാ ചെയര്‍മാന്‍മാരായ കല്ലട രമേശ്, പി.എ ബാലന്‍ മാസ്റ്റര്‍, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, മുന്‍ എം.എല്‍.എ സത്യന്‍ മൊകേരി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ഡെപ്യൂട്ടി കലക്ടര്‍ കെ.സി മോഹനന്‍, മലബാര്‍ മേഖലാ യൂണിയന്‍ മാനെജിങ് ഡയറക്ടര്‍ കെ.ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago