HOME
DETAILS

നെല്‍കൃഷി സബ്‌സിഡിക്ക് അപേക്ഷിച്ചത് 14 പഞ്ചായത്തുകള്‍ മാത്രം

  
backup
December 31 2016 | 02:12 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85

മലപ്പുറം: ജില്ലാ പഞ്ചായത്ത് നെല്‍കൃഷി, പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചത് ചുരുക്കം പഞ്ചായത്തുകള്‍ മാത്രം. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 14 ഗ്രാമപഞ്ചായത്തുകളില്‍ നിന്നു മാത്രമാണ് നെല്‍കൃഷി സബ്‌സിഡിക്കുള്ള അപേക്ഷ ലഭിച്ചത്. പച്ചക്കറികൃഷി സബ്‌സിഡിക്കായി അപേക്ഷിച്ചത് ഒന്‍പതു ഗ്രാമപഞ്ചായത്തുകള്‍. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള പച്ചക്കറി പ്രോത്സാഹനത്തിന് അപേക്ഷിച്ചത് രണ്ടേ രണ്ട് പഞ്ചായത്തുകള്‍ മാത്രം.
കൃഷിക്ക് സഹായമില്ല, പ്രോത്സാഹനമില്ല, പരിഗണനയില്ല, നഷ്ടത്തിലാണ് എന്നിങ്ങനെയുള്ള പരാതികള്‍ ഉയര്‍ന്ന പാശ്ചാത്തലത്തില്‍ നെല്‍ കൃഷിക്കാര്‍ക്ക് 1500 ഹെക്ടറില്‍ കൃഷി ചെയ്യുന്നതിനായി 88 ലക്ഷം രൂപയും പച്ചക്കറി കൃഷി നടത്തുന്നവര്‍ക്കായി നല്‍കുവാന്‍ 15 ലക്ഷവും പട്ടികജാതികാര്‍ക്കായി നല്‍കുവാന്‍ 10 ലക്ഷം രൂപയുമാണ് ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സംഘടിതമായി കൃഷി ചെയ്യുന്ന സംഘങ്ങള്‍ക്കാണീ സഹായം. നെല്‍കൃഷിയുടെ സഹായം വൃക്തികള്‍ക്കാണ്. രണ്ട് ഹെക്റ്ററില്‍ താഴെ നെല്‍കൃഷി നടത്തുന്നവര്‍ക്ക് കൃഷിഭവനില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തേ നല്‍കിയിരുന്നു.
ഉല്‍പ്പാദന മേഖലയില്‍ 20 ശതമാനം ഫണ്ട് നീക്കി വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 1.13 കോടി രൂപ നീക്കിവച്ചത്. പല പദ്ധതികളും പരാജയപ്പെടുന്നതും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ നിന്ന് പുറകോട്ട് പോവുകയും ചെയ്യുന്നത് ഇത്തരം അനുഭവങ്ങള്‍ കാരണമാണെന്ന് അധികൃതര്‍ പറയുന്നു.
ആവശ്യാനുസരണം ഗുണഭോക്താക്കള്‍ മുന്നോട്ട് വരാതിരുന്നാല്‍ ഈ പദ്ധതി ജില്ലാ പഞ്ചായത്തും ഉപേക്ഷിക്കും. ലഭ്യമായ അപേക്ഷകള്‍ക്കുള്ള ധനസഹായം അനുവദിച്ച് ശേഷം അവശേഷിക്കുന്ന തുക മറ്റേതെങ്കിലും പദ്ധതികള്‍ക്കായി മാറ്റുവാന്‍ ജില്ലാ പഞ്ചായത്തും നിര്‍ബന്ധിതമാവും. ആവശ്യക്കാര്‍ക്ക് ഇനിയും അപേക്ഷ നല്‍കാം. പച്ചക്കറി കൃഷിക്കുള്ള സബ്‌സിഡി കുടുംബശ്രീയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്കാണ് നല്‍കുക. ഗ്രൂപ്പ് ഒരു ഏക്കറിലെങ്കിലും കൃഷി ചെയ്യണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago