പാണ്ടിക്കാട് പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇടതുപക്ഷം ഇറങ്ങിപ്പോയി
പാണ്ടിക്കാട്: 'ആശ്രയ പദ്ധതി' നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നിറങ്ങിപ്പോയി. യോഗത്തില്‍ വിഷയം ഉന്നയിച്ചെങ്കിലും പ്രസിഡന്റില്‍ നിന്നും മറുപടിയുണ്ടായില്ല. ഇതോടെ യോഗം ബഹിഷ്കരിച്ച എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
നാലുവര്ഷക്കാലത്തോളമായി പഞ്ചായത്തില്‍ ആശ്രയപദ്ധതി നടപ്പിലാക്കിയിട്ടില്ല. പദ്ധതിക്കായുള്ള 18 ലക്ഷത്തോളം രൂപ ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. 150ഓളം പാവപ്പെട്ട കുടുംബങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. പദ്ധതി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നം യോഗത്തില്‍ ഉന്നയിച്ചതെന്നും പദ്ധതി നടപ്പാക്കുന്നതില്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇടതുപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ ഹരിദാസന്, മുണ്ടയില്‍ സുമ, ശങ്കരന് കൊരമ്പയില്‍, അബ്ദുപ്പ, മുന്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."