വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
വണ്ടൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. മരക്കുലംകുന്ന് കണ്ണിയന്‍ ആഷിഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അര്‍ധരാത്രിയില്‍ കത്തിയെരിഞ്ഞത്.
ഒരുവര്‍ഷം മാത്രം പഴക്കമുള്ള സ്വിഫ്റ്റ് കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. വ്യഴാഴ്ച്ച രാത്രി വണ്ടൂരിലെ ഫുട്‌ബോള്‍ മത്സരം കണ്ടതിന് ശേഷം പത്തരയോടെയാണ് ആഷിഫിന്റെ സഹോദരന്‍ ഷമീബ് വീട്ടുമുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടത്. രാത്രി ഒന്നോടെ കാറിന്റെ മുന്നറിയിപ്പ് അലാറം മുഴങ്ങുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴേക്കും കാറിന്റെ പിന്‍ഭാഗത്ത് നിന്നും തീ പടര്‍ന്നിരുന്നു. വീടിന് മുമ്പില്‍ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും വീടിന്റെ ജനലും കത്തി നശിച്ചിട്ടുണ്ട്. ആഷിഫ് വിദേശത്ത് ജോലി ചെയ്യുകയാണ്. ആഷിഫിന്റെ സഹോദരന്‍ ഷമീബാണ് വാഹനം ഉപയോഗിക്കുന്നത്.തിരുവാലിയില്‍ നിന്ന് അഗ്നിശമന വിഭാഗവും പോലിസും സ്ഥത്തെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷമീബിന്റെ പരാതിയില്‍ വണ്ടൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."