ഫാമില്‍ വളര്‍ത്തിയിരുന്ന ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു
പൂച്ചാക്കല്‍: ഫാമില്‍ വളര്‍ത്തിയിരുന്ന പത്തിലധികം ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉളവെയ്പ്പ് അധികാരത്ത് പാറായില്‍ ഉമ്മച്ചന്‍ തരകന്റെ ആടുകളെയാണ് കൊന്നത്.വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കൂട്ടത്തോടെ എത്തിയ നായ്ക്കളാണ് ആടുകളെ കടിച്ചു കൊന്നത് .ബഹളം കേട്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കുഞ്ഞുങ്ങളടക്കമുള്ള പത്തിലധികം ആടുകലെ നായ്ക്കള്‍ ആക്രമിച്ച് കൊന്നതറിയുന്നത്.ബാക്കിയുണ്ടായിരുന്ന ആടുകളെ തൈക്കാട്ടുശ്ശേരി മൃഗാശുപത്രിയിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തു.
ഫാമുടമക്ക് അന്‍പതിനായിരം രൂപ നഷ്ട്ടം ഉണ്ടായിട്ടുണ്ട്.വലക്കുള്ളിലാണ് ആടുകളെ വളര്‍ത്തിയിരുന്നത്.വലയുടെ കീറിയഭാഗത്തിലൂടെയാണ് തെരുവ് നായ്ക്കള്‍ അകത്ത് കടന്നത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രാണശ്ശേരി വേലായുധന്റെ മൂന്ന് ആടുകളെ ഈയിടെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തൈക്കാട്ടുശ്ശേരി എം.ഡി.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിയുന്നു.കൂടാതെ ഗൃഹനാഥനും ഭാര്യയും ചേര്‍ന്ന് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരം വരെ നടത്തുകയുണ്ടായി. തെരുവ് നായ്ക്കളെ ഭയന്ന് ആടുമാടുകളെ വളര്‍ത്തുവാന്‍ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."