തോട്ടട ഗവ.പോളിടെക്നിക് കെട്ടിടങ്ങള്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: തോട്ടട ഗ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മിച്ച രണ്ടു കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി രണ്ടിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വനിതാ ഹോസ്റ്റലിന്റെയും തുടര്‍വിദ്യാ കേന്ദ്രം പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനാകും. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി സംസാരിക്കും. തലശേരി പി.ഡബ്ല്യൂ.ഡി ബില്‍ഡിങ് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.വി വിജയലക്ഷ്മി, തുടര്‍ വിദ്യാകേന്ദ്രം മാനേജര്‍ പി.കെ ഹരീന്ദ്രന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എച്ച്.ആര്.ഡിയുടെ വകയായി ലഭിച്ച 95.65 ലക്ഷം രൂപ രൂപ ചെലവഴിച്ചാണ് വനിതാ ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരു കോടി രൂപ ചെലവഴിച്ചാണ് തുടര്‍ വിദ്യാകേന്ദ്രം കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."