HOME
DETAILS

അതിവേഗ റെയില്‍പാതയ്ക്കു സാധ്യത തെളിയുന്നു

  
backup
January 01 2017 | 04:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നീളുന്ന അതിവേഗ റെയില്‍പാത തുടങ്ങാനുള്ള സാധ്യത തെളിയുന്നു. അതിവേഗ റെയില്‍പാത ഉഡുപ്പി വരെ നീട്ടുന്നതിന് റെയില്‍വേയോട് സഹായം തേടാന്‍ കഴിഞ്ഞദിവസം തലസ്ഥാനത്തു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതു ശുഭ സൂചനയായാണ് കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ വിലയിരുത്തുന്നത്.
ജപ്പാന്‍ ധനസഹായത്തോടെ നടപ്പാക്കുന്ന അഹമ്മദാബാദ്- മുംബൈ അതിവേഗ റെയില്‍പാതയുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധ്യതാ പഠനവും സര്‍വേയും പൂര്‍ത്തിയാക്കിയ തിരുവനന്തപുരം- കണ്ണൂര്‍ പാതയ്ക്ക് ഈ വര്‍ഷം തന്നെ അനുമതി ലഭിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കരുതുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നോട്ട് പിന്‍വലിക്കല്‍ മൂലം ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ വന്‍കിട പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയും സംസ്ഥാന സര്‍ക്കാരിനും കോര്‍പറേഷനുമുണ്ട്.
പാതയ്ക്ക് അനുമതി ലഭിച്ചാല്‍ ഒമ്പതു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രൂപം കൊടുക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചാവും പദ്ധതി നടപ്പാക്കുക.
ഏതാണ്ട് 1,27,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന നികുതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒഴിവാക്കിയാല്‍ ഏതാണ്ട് 6,000 കോടി പദ്ധതി ചെലവില്‍ നിന്ന് കുറയ്ക്കാനാവും. വായ്പയ്ക്കായി ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സിയുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago