കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥന് കുത്തേറ്റു മരിച്ചു
കാഞ്ഞങ്ങാട്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഗൃഹനാഥന്റെ കൊലപാതകത്തില്‍ കലാശിച്ചു. ചാലിങ്കാല്‍ രാവണേശ്വരം പഠിക്കാനത്തെ കുമാരന് (50) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ വത്സല (40),മകന് പ്രസാദ്(24) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. കുമാരന്റെ പറമ്പില്‍ ബോര്‍വെല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ടു ഇയാളുടെ സഹോദരന്മാരായ പത്മനാഭന്, രാഘവന്, നാരായണന്, ശ്രീധരന് എന്നിവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി രാത്രി 11 ഓടെയാണ് ഇവര്‍ വീണ്ടും ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് കുമാരനും,ഭാര്യക്കും,മകനും വെട്ടേറ്റത്. വത്സലക്ക് കഴുത്തിനാണ് കുത്തേറ്റത്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരെല്ലാം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കുമാരന്റെ സഹോദരന് പദ്മനാഭനെ പരുക്കുകളോടെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."