കഴിഞ്ഞ വര്‍ഷം സഊദിയില്‍ നടന്നത് 12 ഭീകരാക്രമണങ്ങള്‍
റിയാദ്: കഴിഞ്ഞ വര്‍ഷം രാജ്യം നേരിട്ടത് വന്‍ സുരക്ഷാ പ്രശ്‌നങ്ങളായിരുന്നു. വിവിധ ഭാഗങ്ങളിലായി 12 ഓളം ഭീകരാക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ലോകമൊന്നടങ്കം ആശങ്കപ്പെടുകയും അപലപിക്കുകയും ചെയ്ത മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ഭീകരാക്രമണങ്ങളാണ് ഇതില്‍ ഏറ്റവും ഭീതിതമായത്. പ്രവാചക പള്ളിക്കു സമീപം കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് നടന്ന ആക്രമണത്തില്‍ ഭീകരന് പുറമെ നാലു സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്.
അതെ ദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭങ്ങളിലായി മറ്റു ഭീകരാക്രമണങ്ങള്‍ക്കും രാജ്യം സാക്ഷിയായി. ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു സമീപത്തെ ബെല്‍റ്റ് ബോംബ് സ്‌ഫോടനവും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ മദീന ആക്രമണ സമയത്തു നടന്ന ചാവേര്‍ സ്‌ഫോടനവും. തുടര്‍ന്നു പല പ്രാവശ്യമായി കിഴക്കന്‍ പ്രവിശ്യയിലും മധ്യ സഊദിയിലും പടിഞ്ഞാറന്‍ സഊദിയിലും വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടത്തി.
കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലും ശീഈകള്‍ ഏറ്റവും കൂടുതല്‍ തിങ്ങി പാര്‍ക്കുന്നതുമായ ഖതീഫിലും കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങളില്‍ എട്ടു സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. അടുത്ത കാലത്തായി സുരക്ഷാ സേനക്ക് ഏറ്റവും കൂടുതല്‍ ആളുകളെ നഷ്ടമായ വര്‍ഷം കൂടിയാണ് 2016 കടന്നു പോയത്. 2013 ആണ് സുരക്ഷാ സൈനികര്‍ക്ക് ആള്‍ നഷ്ടം സംഭവിക്കാത്ത വര്‍ഷം.
ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം നിരവധി ആക്രമണ പദ്ധതികള്‍ സുരക്ഷാ സേന തകര്‍ക്കുകയും നിരവധി ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്താകമാനം 126 ഭീകരാക്രമണങ്ങളും ഇതില്‍ 1147 ആളുകള്‍ കൊല്ലപ്പെട്ടതുമായാണ് കണക്കുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."