HOME
DETAILS
MAL
അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
backup
January 02 2017 | 09:01 AM
ന്യൂഡല്‍ഹി:ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 4 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അഗ്നി-5 പരീക്ഷിച്ച് ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഇന്ത്യ അഗ്നി-4 ഉം വിജയകരമായി പരീക്ഷിക്കുന്നത്.
ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്നി- 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.
അഗ്നി-4ന്റെ അഞ്ചാമത്തെ പരീക്ഷണമാണിത്. ഇതിന്റെ ഒടുവിലത്തെ പരീക്ഷണം നടന്നത് 2015 നവംബര് 09 നായിരുന്നു. അഞ്ചാം തലമുറ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഗ്‌നി 4ന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."