HOME
DETAILS
MAL
മരുന്നുകഴിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍
backup
January 02 2017 | 13:01 PM
മരുന്നുകഴിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ക്ലോര്ഫിനറമൈന് മാലൈറ്റ്, സിട്രിസിന് ഹൈഡ്രോക്ലോറൈഡ് തുടങ്ങിയ അലര്‍ജിക്കും ജലദോഷത്തിനും നല്കുന്ന മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.
ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണു നല്ലത്. ഉറക്കം വരുത്തുന്ന ഇവ രാത്രിയില്‍ കഴിക്കാനാണ് പൊതുവെ നിര്‍ദേശിക്കുന്നത്. അതുപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്. മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചില മരുന്നുകളും ഉറക്കം വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."