മന്ത്രി സുനില്‍കുമാര്‍ എം.ടിയെ കണ്ട് ഐക്യദാര്‍ഢ്യമറിയിച്ചു
തിരൂര്‍: കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരെപോലും കടന്നാക്രമിക്കുന്ന സംഘ്പരിവാര്‍ സമീപനം കേരളീയ സംസ്‌കാരത്തിന് തന്നെ അപമാനമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തി എം.ടിയെ കണ്ട് ഐക്യദാര്‍ഢ്യമറിയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.ടിയെ പോലുള്ള ഗുരുതുല്യരായവരെ പോലും വെറുതെ വിടാത്ത സംഘ്പരിവാര്‍ സംഘടനകള്‍ മറ്റുള്ളവരെ എന്തും ചെയ്യാന്‍ മടിക്കില്ല. രാഷ്ട്രീയം നോക്കാതെ എഴുതുകയും നിലപാടെടുക്കുകയും ചെയ്യുന്നവരാണ് എം.ടിയെ പോലുള്ള സാഹിത്യ സാംസ്‌കാരിക നായകന്‍മാര്‍.
അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ഫാസിസമാണ്. അതിനാല്‍ അത്തരം സംഘങ്ങള്‍ക്കെതിരേ കേരളീയ സമൂഹം ഒറ്റക്കെട്ടാകണം. അകലെ നിന്ന് നോക്കിക്കണ്ടിരുന്ന താന്‍ ഇതാദ്യമായാണ് എം.ടിയെ നേരില്‍ വന്ന് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 6.45 ഓടെ തുഞ്ചന്‍പറമ്പിലെത്തിയ മന്ത്രി 15 മിനുട്ടോളം എം.ടിക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."