പാതയോരത്തെ മദ്യവില്പന: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി
തിരുവനന്തപുരം: മദ്യവില്പനയിലെ സുപ്രിംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്.
നേരത്തെ, നിയമസെക്രട്ടറി കേസില്‍ നിയമോപദേശം നല്‍കിയിരുന്നു. സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള വിധിയനുസരിച്ച് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്നാണ് നിയമസെക്രട്ടറി ഉപദേശം നല്‍കിയത്. വന്‍ സാമ്പത്തിക നഷ്ടം സര്‍ക്കാരിനുണ്ടാകുന്ന ഈ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപ്പിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്നും നിയമ സെക്രട്ടറി നല്കിയ നിയമോപദേശത്തിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതേ തുടര്‍ന്നാണ് എ.ജിയുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏപ്രില്‍ ഒന്നുമുതലാണ് കോടതി ഉത്തരവ് പാലിക്കേണ്ടത്. ബിവറേജസ് ഔട്ട്ലെറ്റുകളടക്കം ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ മിക്കതും കള്ളുഷാപ്പുകളും ദേശീയ, സംസ്ഥാന പാതയോരങ്ങളിലായതിനാല്‍ ഇതുപൂട്ടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."