സി.പി.എം ഭ്രാന്ത് പിടിച്ച അവസ്ഥയില്‍: കെ.സുരേന്ദ്രന്
ചീമേനി: നവംബര്‍ എട്ടിന് ശേഷം സി.പി.എമ്മിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ നിക്ഷേപത്തിന്റെ മേല്‍ എന്തിനാണിത്ര വേവലാതിപ്പെടുന്നതെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. പ്രവര്‍ത്തന സ്വാതന്ത്യമാവശ്യപ്പെട്ട് ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുയോഗം ചീമേനി ടൗണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സി.പി.എം റേഷന്‍ കാര്‍ഡിലെ എ.പി.എല്‍ ,ബി.പി.എല്‍ അനുപാതം ശരിയാക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളമില്ല. മോഡിയെ വിമര്‍ശിക്കാന്‍ മാത്രമാണ് ധനമന്ത്രി ശ്രമിക്കുന്നത്. ചീമേനി ആര്‍ക്കും സ്ത്രീധനം ലഭിച്ച ഭൂമിയല്ലെന്നും ഇവിടെ സി.പി.എമ്മിനെതിരേ പറയാന്‍ ആരും തയ്യാറാകരുതെന്നത് ധാര്‍ഷ്ട്യമാണെന്നും പാര്‍ട്ടിപ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. പൊതുയോഗത്തില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് അധ്യക്ഷനായി. വല്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബളാല്‍ കുഞ്ഞിക്കണ്ണന്, എം.ഭാസ്കരന് , മദുസുദനന്, മടിക്കൈ കമ്മാരന്, രതീഷ് തന്ത്രി കുണ്ടാര്‍, പി.വി. രാമചന്ദ്രന്, ശോഭന, എ.വേലായുധന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."