HOME
DETAILS

വടക്കാഞ്ചേരിയില്‍ ക്ഷീര വിപ്ലവം സൃഷ്ടിച്ച് കൃഷ്ണനും കുടുംബവും

  
backup
January 03 2017 | 07:01 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0

 

വടക്കാഞ്ചേരി: ക്ഷീര വിപ്ലവത്തില്‍ പുതിയൊരു വിജയഗാഥ രചിച്ച് മിണാലൂര്‍ പറങ്ങനാട്ട് കൃഷ്ണനും, കുടുംബവും അറുപത്കാരനായ കൃഷ്ണനിത് കാര്‍ഷിക സംസ്‌കൃതിയുടെ സംരക്ഷണ പാതയിലുള്ള നിലക്കാത്ത സഞ്ചാരം കൂടിയാണ്. കൃഷ്ണന്‍ കാര്‍ഷിക മുന്നേറ്റത്തിന്റെ വക്താവാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. നെല്‍ കൃഷിയിലൂടെയായിരുന്നു തുടക്കം. മണ്ണില്‍ പൊന്നുവിളയിച്ചു ഏറെ കാലം. ഒടുവില്‍ നെല്‍പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കാടുകളാവുകയും, പാടശേഖരങ്ങള്‍ ഓര്‍മയാവുകയും ചെയ്തതോടെ കൃഷ്ണന്‍ പതിയെ പശുവളര്‍ത്തലിലേക്ക് മാറുകയായിരുന്നു. ഇന്ന് ജേഴ്‌സി, സിന്ധി ഇനങ്ങളിലായി 18 പശുക്കളുണ്ട് കൃഷ്ണന്റെ തൊഴുത്തില്‍. ഭാര്യ വിജയ മകന്‍ രാഹുല്‍ എന്നിവരും ഈ വയോധികന്റെ സഹായത്തിനുണ്ട്. പശുക്കള്‍ക്ക് പേരിടുന്നതിലും, വൈവിധ്യം കാത്ത് സൂക്ഷിക്കുകയാണ് കൃഷ്ണന്‍. ഭവാനി, റോസിലി, സൈനബ ഇങ്ങനെ പോകുന്നു പേരുകള്‍. ആറ് വയസുള്ള ഭവാനിയാണ് പശു സംഘത്തിലെ മുതിര്‍ന്നവള്‍ വലിയ തൊഴുത്തില്‍ ആഢംബര ജീവിതമാണ് പശുക്കള്‍ക്ക്. സദാസമയവും തൊഴുത്തില്‍ നിന്ന് വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ ഉയരും. നാടന്‍പുല്ലും, സമീകൃതാഹാരവും ധാരാളം. പ്രതിദിനം 60 ലിറ്റര്‍ പാലാണ് കറന്നെടുക്കുന്നത്. പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് പാല്‍ കറക്കല്‍. മകന്‍ രാഹുലാണ് വില്‍പനകാരന്‍. ബൈക്കുകളില്‍ വീടുകളിലെത്തിച്ച് നല്‍കും. പശു മൂത്രവും, ചാണകവും ശാസ്ത്രീയമായി ഉപയോഗിക്കുന്നു. ഭീമന്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ച് ഊര്‍ജ സംരക്ഷണത്തിന് തന്നെ കൊണ്ട് ചെയ്യാവുന്ന സംഭാവനകള്‍ നല്‍കുന്നു. മൂന്ന് പെണ്‍മക്കളെ കെട്ടിച്ചയച്ചതും, ബുദ്ധിമുട്ടുകളില്ലാതെ കുടുംബ ജീവിതം നയിക്കുന്നതും ഇതുകൊണ്ടാണെന്ന് കൃഷ്ണന്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago