തൃണമൂല്‍ എം.പിയുടെ അറസ്റ്റ്; മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മമത
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. സുദീപ് ബന്ദോപാധ്യായയുടെ അറസ്റ്റിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി.
നോട്ടു ബന്ധനത്തിനു പിന്നാലെ തൃണമൂല്‍ ബന്ധനവും നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മമത പറഞ്ഞു. കേന്ദ്രത്തിനെതിരേ എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച് നരേന്ദ്ര മോദി അടിച്ചമര്‍ത്തുകയാണെന്നും മമത പറഞ്ഞു.
മോദിയുടേത് പ്രതികാര രാഷ്ട്രീയമാണ്. നോട്ടു നിരോധനത്തിനെതിരേ തങ്ങള്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. തന്നെയും എംപിമാരെയും അറസ്റ്റ് ചെയ്താലും നോട്ട് നിരോധനത്തിനെതിരായ പ്രതിഷേധം തുടരും- മമത പറഞ്ഞു.
റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച സുദീപിനെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം തൃണമൂല്‍ നേതാവിന്റെ അറസ്റ്റിന് പിന്നാലെ കൊല്‍ക്കത്തയിലെ ബിജെപി ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. തൃണമൂല്‍ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തകരാണ് ബിജെപി ഓഫിസ് തല്ലിത്തകര്‍ത്തത്.
തൃണമൂല്‍ നേതാവ് തപസ് പാലിനെയും കഴിഞ്ഞ ആഴ്ച്ച സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."