ജാമിഅ നൂരിയ്യ സമ്മേളനം വന്‍ വിജയമാക്കുക: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: ജനുവരി നാലു മുതല്‍ എട്ട് വരെ പട്ടിക്കാട് നടക്കുന്ന തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ ജാമിഅ നൂരിയ്യ അറബിക് കോളജ് 54-ാം വാര്‍ഷിക 52-ാം സനദ് ദാന മഹാസമ്മേളനവും അതോടനുബന്ധിച്ചു നടക്കുന്ന പഠനക്യാംപുകളും വന്‍വിജയമാക്കാന്‍ ബഹുജനങ്ങളോടും അധ്യാപകരോടും സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ജനുവരി എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്ന മുഅല്ലിംകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ മദ്‌റസാ മാനേജിങ് കമ്മിറ്റികള്‍ ചെയ്തുകൊടുക്കണം.
എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എ ചേളാരി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ശരീഫ് കാശിഫി കൊല്ലം, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, അബ്ദുസ്സമദ് മൗലവി മുട്ടം, എ.എം ശരീഫ് ദാരിമി ഗൂഡല്ലൂര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി വാളക്കുളം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി , കെ.എല്‍ ഉമര്‍ ദാരിമി ദക്ഷിണ കന്നഡ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക് സ്വാഗതവും കെ.ടി ഹുസൈന്‍കുട്ടി മൗലവി മലപ്പുറം നന്ദിയും പറഞ്ഞു.
പ്രവാസി സംഗമം:
സൈനുല്‍ ആബിദീന്‍ പങ്കെടുക്കും
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തോടനുബന്ധിച്ച് ഏഴിന് ശനിയാഴ്ച വൈകീട്ട് 4.30 ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ സുപ്രഭാതം ഡയരക്ടറും ഖത്തര്‍ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ പങ്കെടുക്കും.
മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് എം.പി സമ്മേളം ഉദ്ഘാടനം ചെയ്യും. പ്രവാസി പ്രമുഖരും മറ്റ് നേതാക്കളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."